നിയമം നിയമത്തിന്റെ വഴിക്ക് പോകും; ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയ വിഷയമല്ലെന്ന് എ വിജയരാഘവൻ

നിയമം നിയമത്തിന്റെ വഴിക്ക് പോകും; ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയ വിഷയമല്ലെന്ന് എ വിജയരാഘവൻ

പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാർമിക ഉത്തരവാദിത്വം സിപിഎമ്മിനില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് സിപിഎം നേതാവല്ല. മകൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനെന്ന നിലയിൽ കോടിയേരിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ടെന്നും വിജയരാഘവൻ പറഞ്ഞു

നിയമം നിയമത്തിന്റെ വഴിക്ക് പോകും. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്പര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരു തെറ്റിനെയും പ്രോത്സാഹിപ്പിക്കില്ല.

Share this story