നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Nov 9, 2023, 17:14 IST

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രദേശത്ത് ഒരാഴ്ചയായി നിലയുറപ്പിച്ചിരന്ന കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടത്. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ആനയുടെ മരണകാരണം വ്യക്തമല്ല.