ഷോളയൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; സമീപം വൈദ്യുതി വേലി
Jul 21, 2023, 11:19 IST

അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ചരിഞ്ഞു. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതി വേലിയോട് ചേർന്നാണ് ജഡം കണ്ടത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.