കാസർകോട് ഉദുമയിൽ യുവതിയെയും അഞ്ച് വയസ്സുകാരി മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 15, 2023, 14:39 IST

കാസർകോട് ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന(30), മകൾ അനാന മറിയ(5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്റെ ഭാര്യയാണ് റുബീന. അഞ്ച് വയസ്സുള്ള മകളുമായി കിണറ്റിൽ ചാടിയതാകാമെന്നാണ് നിഗമനം. സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായി പറയുന്നു.