ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ വയനാട് കൊല്ലിവെയിലിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
Jun 3, 2023, 20:34 IST

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം. കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ ഇടിമിന്നലേറ്റുള്ള നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.