മൂന്നാറിൽ തോട്ടം തൊഴിലാളിയായ യുവാവ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

suicide
മൂന്നാറിൽ തോട്ടം തൊഴിലാളിയായ യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി മാട്ടുപെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിലെ കെ പാണ്ടിയാണ്(28) മരിച്ചത്. ഇന്നലെ വൈകുന്നേരം ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ കാണുകയായിരുന്നു. തുടർന്ന് അയൽവാസികളോട് വിവരം പറയുകയും ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ ഗായത്രിയുമായി പാണ്ടി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ മർദിച്ചതുമായി ബന്ധപ്പെട്ട് മൂന്നാർ പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
 

Share this story