മുരിങ്ങൂരിൽ യുവാവിനെയും 16 വയസ്സുകാരിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

train
തൃശ്ശൂർ മുരിങ്ങൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ചായപ്പൻകുഴി-പീലാർമുഴി റോഡിൽ പാണംകുന്നേൽ സേവ്യറിന്റെ മകൻ ലിയോൺ(23), ചായ്പ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ(16) എന്നിവരാണ് മരിച്ചത്. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരെയും ചൊവ്വാഴ്ച മുതൽ വീട്ടിൽ നിന്നും കാണാതായതാണ്. ഒരാളുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
 

Share this story