മലപ്പുറം എടവണ്ണയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Updated: Apr 22, 2023, 11:40 IST

മലപ്പുറം എടവണ്ണയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിതാൻ ബാസിൽ(28)ആണ് കൊല്ലപ്പെട്ടത്. ചെമ്പക്കുത്തിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിന്നിലും ദേഹത്തും മുറിവുകളുണ്ട്. എംഡിഎംഎ കേസിലടക്കം ജയിലിൽ കിടന്നയാളാണ് റിതാൻ. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.