വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
Sep 16, 2023, 08:40 IST

കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദാണ്(37) മരിച്ചത്. അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കിൽ ഇന്നലെ രാത്രി 11.30നാണ് അപകടം നടന്നത്. റോഡ് മണിക്കായി കൊണ്ടുവന്ന റോഡ് റോളർ വഴിയരികിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. രാത്രി ഇത് എടുത്തു കൊണ്ട് പോകുന്നതിനിടെയാണ് മുന്നിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങിയത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.