കാസർകോട് യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു

murder

കാസർകോട് യുവാവിനെ കുത്തിക്കൊന്നു. യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മാതൃസഹോദരി പുത്രൻ മധൂർ സ്വദേശി സന്ദീപാണ്(27) കൊല്ലപ്പെട്ടത്. സംഭവത്തിൽ പെർള സ്വദേശി പവൻ രാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പവൻരാജ് സന്ദീപിന്റെ ബന്ധുവായ യുവതിയെ ശല്യം ചെയ്തിരുന്നു. ഇത് സന്ദീപ് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. 

Share this story