വൈക്കത്ത് കള്ള് കുടിച്ചിറങ്ങിയ യുവാവ് ഷാപ്പിന് മുന്നിൽ മരിച്ച നിലയിൽ
Updated: Jul 12, 2023, 12:02 IST

വൈക്കം വലിയ കവലക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയ കവലയ്ക്ക് സമീപത്തെ ഷാപ്പിൽ നിന്നും കള്ള് കുടിച്ചിറങ്ങിയ കൊല്ലം പുനലൂർ സ്വദേശി ബിജു ജോർജാണ്(48) മരിച്ചത്. ഷാപ്പിന് നിന്നിറങ്ങിയ വഴിക്ക് വീണപ്പോൾ വയറ്റിൽ മൂർച്ചയുള്ള എന്തോ കുത്തിക്കയറിയെന്നാണ് സംശയിക്കുന്നത്.