ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്ത് മുറിവുകൾ
Jul 23, 2023, 17:00 IST

ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാലസ് വാർഡ് മുക്കവലയ്ക്കൽ സ്വദേശി അജ്മൽ ഷാജിയാണ്(26) മരിച്ചത്. ജനറൽ ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്. രാവിലെ പത്തരയോടെ വിവാഹ ചടങ്ങിനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്.