അബ്ദുൽനാസർ മഅദനി കേരളത്തിലെത്തി; കൊല്ലത്തേക്ക് യാത്ര തിരിച്ചു

madani

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തി. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിന് സുപ്രീംകോടതി അനുമതിയോടെയാണ് മഅദനി കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.

തിരുവനന്തപുരത്ത് നിന്നും കൊല്ലം അൻവാർശേരിയിലേക്ക് യാത്ര തിരിച്ചു. ജാമ്യവ്യവസ്ഥകളിൽ ഇളവുകളോടെയാണ് മഅദനിയുടെ കേരളത്തിലേക്കുള്ള മടക്കം. ഇനിയുള്ള കോടതി നടപടികളിൽ മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല. അതേസമയം വിചാരണ കോടതി ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നും നിർദേശമുണ്ട്.

Share this story