അബ്ദുൽനാസർ മഅദനി ഇന്ന് കേരളത്തിലെത്തും; കൊല്ലം അൻവാർശേരിയിലേക്ക് പോകും

madani

ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചതിന് പിന്നാലെ അബ്ദുൽ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. രാവിലെ 9 മണിക്ക് ബംഗളൂരുവിൽ നിന്നും വിമാനത്തിൽ തിരിക്കുന്ന മഅദനി തിരുവനന്തപുരത്ത് ഇറങ്ങി തുടർന്ന് കാർ മാർഗം കൊല്ലം അൻവാർശേരിയിലേക്ക് പോകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്ന് മഅദനിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു

15 ദിവസത്തിൽ ഒരിക്കൽ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് സുപ്രീം കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
 

Share this story