അബ്ദുൽനാസർ മഅദനി നാളെ കേരളത്തിലെത്തും; കൊല്ലം അൻവാർശ്ശേരിയിലേക്ക്
Jul 19, 2023, 11:42 IST

അബ്ദുൽനാസർ മഅദനി നാളെ നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന മഅദനി കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും. കൊല്ലം ജില്ലയിൽ തുടരണമെന്ന നിബന്ധനയോടെയാണ് സുപ്രീം കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യാർഥം മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തിൽ എവിടെയും സഞ്ചരിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.