അബിൻ സി രാജിനെ മാലിദ്വീപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; വർക്ക് പെർമിറ്റ് റദ്ദാക്കി

abin

നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലദ്വീപ് ഭരണകൂടത്തിന്റേതാണ് നടപടി. ഇയാളുടെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി. മാലിദ്വീപിൽ അബിൻ സി രാജ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. 

ഇന്നലെ നടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിനെ കസ്റ്റഡിയിൽ എടുത്തത്. നിഖിലിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ് എഫ് ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു അബിൻ

മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ സമ്മർദം ചെലുത്തിയാണ് പോലീസ് നാട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് മാലിദ്വീപിൽ നിന്ന് അബിൻ വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലേക്ക് വരികയായിരുന്നു. അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ട് ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്നാണ് നിഖിലിന്റെ മൊഴി.
 

Share this story