മുഖ്യമന്ത്രിയെ സംരക്ഷിച്ച് അസംബന്ധ വിധി; ലോകായുക്ത രാജിവെക്കണമെന്ന് കെ സുധാകരൻ

sudhakaran

അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ വജ്രായുധമായ ലോകായുക്ത നീതി നിർവഹണത്തിൽ പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തിൽ ലോകായുക്ത അടിയന്തരമായി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ അസംബന്ധങ്ങൾ കുത്തിനിറച്ച ഇതുപോലെ വിചിത്രമായ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും സുധാകരൻ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരത്തിന് മുന്നിൽ മുട്ടുമടക്കിയതാണോ അതോ ഇതിന്റെ പിന്നിൽ ഡീൽ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ തലനാരിഴ കീറി പരിശോധിക്കുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. ഫുൾ ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുൾ ബെഞ്ചിന് വിട്ടത് ആരെ സംരക്ഷിക്കാനാണെന്നത് പകൽ പോലെ വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
 

Share this story