എ സി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; പുതിയ നോട്ടീസ് നൽകി ഇ ഡി
Aug 31, 2023, 08:21 IST

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് എസി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ഇതോടെ ഇ ഡി പുതിയ നോട്ടീസ് നൽകി. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇഡി നിർദേശിച്ചു. അതേസമയം മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട്, സിഎം റഹീം എന്നിവരെയും ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. എസി മൊയ്തീന്റെ വീട്ടിൽ കഴിഞ്ഞാഴ്ച 23 മണിക്കൂർ നീണ്ട റെയ്ഡ് ഇ ഡി നടത്തിയിരുന്നു.