അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ചു; ഇടുക്കിയിൽ വയോധികൻ മരിച്ചു
Sep 9, 2023, 15:04 IST

ഇടുക്കി തോപ്രാംകുടിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാൾ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ(62) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനൻ മദ്യം കഴിച്ചത്. അവശനിലയിലായ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു
ജോലി ആവശ്യത്തിനായാണ് ഇയാൾ ഇടുക്കിയിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പായി മദ്യം കഴിക്കുന്നതിനിടെ കുപ്പി മാറിപ്പോയി വെള്ളത്തിന് പകരം ബാറ്ററി വെള്ളം മിക്‌സ് ചെയ്ത് കുടിക്കുകയായിരുന്നു.