പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായി; ഐജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തു

monson

പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതിയായ സാഹചര്യത്തിലാണ് സർക്കാർ നടപടി. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. കർശന നടപടി വേണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ.

ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണിനും ബന്ധമുണ്ടെന്നാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്ര സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്റെ പുരാവസ്തുക്കൾ ലക്ഷ്മൺ വിൽപ്പന നടത്താൻ ശ്രമിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു.
 

Share this story