വഞ്ചിയൂർ കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരുക്കേൽപ്പിച്ചു

police line
തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തിപ്പരുക്കേൽപ്പിച്ചു. അടിപിടി കേസിലെ പ്രതിയായ വിമൽ ജോസാണ് സാക്ഷിയെ കുത്തിയത്. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. വിമൽ ജോസിനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർ കട്ടർ ഉപയോഗിച്ച് 2014ൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ് വിമൽ. ഈ കേസിലെ സാക്ഷിയാണ് നിധിൻ
 

Share this story