നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
Nov 9, 2023, 16:57 IST

സിനിമാ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ മട്ടാഞ്ചേരിയിൽ നടക്കും.
150ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചെപ്പ് കിലുങ്ങണ ചങ്ങാതി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്.