നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

pengan

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയ്യാറായിരുന്നുവെങ്കിലും ചികിത്സക്ക് ഭീമമായ തുക വേണ്ടി വന്നിരുന്നു. 

നടനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ഹേ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
 

Share this story