നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Jun 5, 2023, 08:09 IST

നടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തൃശ്ശൂർ കയ്പമംഗലത്ത് വെച്ച് തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പനമ്പിക്കുന്നിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ പിക്കപ് വാനിൽ ചെന്നിടിക്കുകയായിരുന്നു. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം
ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരുക്കുണ്ട്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.