നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Apr 17, 2023, 17:16 IST

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. വിചാരണ ഉടൻ പൂർത്തിയാകുമെന്നതിനാലാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ഹാജരായ അഭിഭാഷകയാണ് പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ എത്തിയത്.