നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി

dileep

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നത് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. അതിജീവിതയുടെ ഹർജി വിധി പറയാൻ മാറ്റി. 

അതിജീവിതയുടെ ഉദ്ദേശ്യം കേസിൽ വാദം കേട്ട് ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസ്സപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു. എന്നാൽ അന്വേഷണം ആവശ്യപ്പെടുന്നതിലെ ആശങ്ക എന്തിനാണെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു.
 

Share this story