ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം: നടിയെ ആക്രമിച്ച കേസിൽ അമികസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

high court

നടിയെ ആക്രമിച്ച കേസിൽ അമികസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമികസ് ക്യൂറിയായ അഡ്വ. രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ദിലീപും രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക ഇടപാട് രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് തീരുമാനമുണ്ടായത്.

ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാരും ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. തുടർന്ന് കേസിൽ സഹായിക്കാൻ അമികസ് ക്യൂറിയെ നിയോഗിക്കുകയായിരുന്നു.
 

Share this story