നിപ പരിശോധനക്ക് മതിയായ സംവിധാനമായി; ഇനി വേഗത്തിൽ പരിശോധനകൾ നടക്കുമെന്ന് മന്ത്രി

Veena Jorge

സംസ്ഥാനത്ത് നിപ പരിശോധനക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻഐവിയുടെ മൊബൈൽ ലാബും കോഴിക്കോട് എത്തിയിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിശോധന തികച്ചും സങ്കീർണമാണ്. അപകടകരമായ വൈറസായതിനാൽ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ പരിശോധന നടത്താനാകുവെന്നും വീണ ജോർജ് പറഞ്ഞു.
 

Share this story