അട്ടപ്പാടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്

ponni
അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത്. ആക്രമണത്തിൽ ഇവരുടെ ഇടത് കൈ ഒടിഞ്ഞു. വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്.
 

Share this story