കോളജ് പ്രിൻസിപ്പൽ നിയമനക്കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് പരിഗണിക്കും

കോളജ് പ്രിൻസിപ്പൽ നിയമനക്കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കും. അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രധാന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. അന്തിമ കരട് പട്ടികയാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്‌സും ഹാജരാക്കാനാണ് നിർദേശം
സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടൽ നടത്തിയെന്നാണ് ആരോപണം. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടിക, കരട് പട്ടികയായി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.