കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു

adoor

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചതിന് പിന്നാലെയാണ് അടൂരിന്റെയും രാജി. ശങ്കർ മോഹന് പിന്തുണ അറിയിച്ച അടൂർ വിദ്യാർഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തി വ്യക്തമാക്കി

ശങ്കർ മോഹനെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കർ മോഹനെതിരായ ആരോപണങ്ങൾ തള്ളി അടൂർ വിശദീകരിച്ചു

ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മാർഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നു. ചലചിത്ര മേളയുടെ മറവിൽ വിദ്രോഹ പരിപാടികൾ നടന്നുവെന്നും സിനിമ കാണാനല്ല, സമര തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനാണ് വിദ്യാർഥികൾ പോയതെന്നും അടൂർ ആരോപിച്ചു.
 

Share this story