അഡ്വ. എം കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു

sakeer

അഡ്വ. എം കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന വഖവ് ബോർഡ് അംഗങ്ങളുടെ യോഗത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. വഖഫ് സ്വത്തുക്കളുടെ കേസിന്റെ കാര്യത്തിൽ തീരുമാനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പുതിയ ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങൾ കാര്യമുള്ളതല്ലെന്നും വഖഫ് നിയമനങ്ങളുടെ കാര്യം പുതിയ ബോർഡും ചെയർമാനും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

വഖഫ് ഭൂമി സമയ ബന്ധിതമായി തിരിച്ചു പിടിക്കണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 10 ബോർഡ് അംഗങ്ങളും ഒരേ സ്വരത്തിൽ പിന്തുണ നൽകിയെന്ന് എം കെ സക്കീർ പ്രതികരിച്ചു. ഏറ്റവും ശരിയായ രീതിയിലാണ് വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this story