രണ്ട് മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളുകളിലേക്ക്
Jun 1, 2023, 08:16 IST

രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതുതായി ഒന്നാം ക്ലാസുകളികേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. മലയൻകീഴ് സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേനോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങ് കൈറ്റ്, വിക്ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതേസമയം തന്നെ ജില്ലാ തലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാ തലങ്ങളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിലാകും പ്രവേശനോത്സവ പരിപാടികൾ