കണ്ണൂരിന് പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം

kanjangad

കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം. ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. ആർക്കും പരുക്കില്ല. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു. പിന്നാലെ ഫയർഫോഴ്‌സും സ്ഥലെത്തി

ഇന്ന് രാവിലെ കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിച്ചിരുന്നു. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 

Share this story