പെരുന്നക്ക് പിന്നാലെ ഓർത്തഡോക്‌സ് ആസ്ഥാനത്തും എത്തി ജെയ്ക്ക്; പ്രചാരണം മുറുകുന്നു

jaik

പെരുന്ന എൻ എസ് എസ് ആസ്ഥാനത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. മന്ത്രി വി എൻ വാസവനൊപ്പമാണ് ജെയ്ക്ക് ഓർത്തഡോക്‌സ് ആസ്ഥാനത്ത് എത്തിയത്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ശ്രമത്തിലാണ് ജെയ്ക്ക്

ഓർത്തഡോക്‌സ് ആസ്ഥാനത്ത് എത്തി കാതോലിക്ക ബാവയുമായി ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. നേരത്തെ പെരുന്നയിൽ ജി സുകുമാരൻ നായരെയും ജെയ്ക്ക് കണ്ടിരുന്നു. വെള്ളാപ്പള്ളി നടേശനെയും ജെയ്ക്ക് കണ്ടിരുന്നു.
 

Share this story