രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്
Jun 10, 2023, 13:32 IST

നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭീമൻ രഘു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയ ശേഷം പാർട്ടി പ്രവേശനം സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം. ബിജെപിയിൽ നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിടുന്നത്
2016ൽ പത്തനാപുരം മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർഥിയായി ഭീമൻ രഘു മത്സരിച്ചത്. മൂന്നാം സ്ഥാനം കൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടി വന്നു. അടുത്തിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.