സുജിതയെ കൊന്നു കുഴിച്ചുമൂടിയ ശേഷം യൂത്ത് കോൺഗ്രസ് നേതാവ് രക്ഷകൻ ചമഞ്ഞ് ഫേസ്ബുക്കിൽ

vishnu

തുവ്വൂരിൽ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും അച്ഛനും സഹോദരങ്ങളും സുഹൃത്തും അറസ്റ്റിൽ. സുജിതയെ കൊന്ന് ഇവർ കുഴിച്ചുമൂടുകയായിരുന്നു. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ, വിഷ്ണുവിന്റെ അച്ഛൻ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 11 മുതലാണ് തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിതയെ കാണാതാകുന്നത്. 

സുജിതയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷവും യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെയാണ് വിഷ്ണുവും വീട്ടുകാരും ഇടപെട്ടിരുന്നത്. ആഗസ്റ്റ് 14നാണ് സുജിതയെ കാണാനില്ല, വിവരം കിട്ടുന്നവർ അറിയിക്കുകയെന്ന പോസ്റ്റർ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സുജിതയുടെ ഫോട്ടോ സഹിതമാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ആഗസ്റ്റ് 17ന് കരുവാരക്കുണ്ട് പോലീസിന്റെ മിസ്സിംഗ് പോസ്റ്റും ഇയാൾ പങ്കുവെച്ചു. നാട്ടിൽ സുജിതക്കായുള്ള തെരച്ചിലിലും ഇയാൾ പങ്കാളിയായിരുന്നു

വിഷ്ണു പങ്കുവെച്ച പോസ്റ്റുകൾ

Share this story