തൃശൂരിൽ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കവും പ്രകമ്പനവും

earth quake

തൃശ്ശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും. തൃക്കൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി മേഖലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇരട്ട മുഴക്കം അനുഭവപ്പെട്ടത്. അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മുഴക്കവും പ്രകമ്പനവും ഉണ്ടായത്. ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല

വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവുശേരി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും ചില സ്ഥലങ്ങളിൽ കട്ടിലും മറ്റും ചെറിയ രീതിയിൽ അനങ്ങിയതായും നാട്ടുകാർ പറയുന്നു.
 

Share this story