മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്രക്ക് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗർകോവിൽ യാത്രക്ക് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. നെയ്യാറ്റിൻകരയിലും പാറശ്ശാലയിലുമാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്ത്, മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പാറശാല പോലീസ് കരുതൽ തടങ്കലിലാക്കിയത്

നാഗർകോവിലിൽ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി പോകുന്നത്. ഇതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്. അതേസമയം നെയ്യാറ്റിൻകരയിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലാ സെക്രട്ടറി റിഷികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
 

Share this story