എഐ ക്യാമറ: മുഖ്യമന്ത്രി പറഞ്ഞത് ഭെല്ലിന് കരാർ നൽകിയെന്ന്; കിട്ടിയത് എസ്ആർഐടിക്കെന്ന് സതീശൻ

satheeshan

എഐ ക്യാമറ, കെ ഫോൺ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെയാണ് വിമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടെൻഡർ എക്‌സസ് 50 ശതമാനം കൊടിയ അഴിമതിയാണ്. ഭെല്ലിന് കരാർ നൽകിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണി കിട്ടിയതും ഉപകരാറുകളും എസ്ആർഐടിക്കാണ്. ഐഎസ്പി ടെൻഡർ കറക്ക് കമ്പനിയുടെ പുറത്ത് കിട്ടിയപ്പോൾ അത് റദ്ദാക്കി

എസ്ആർഐടിയുടെ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമേ ഇപ്പോൾ ടെൻഡറിൽ പങ്കെടുക്കാൻ കഴിയൂ. ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നത്. 50 ശതമാനം കേബിളുകൾ ലീസ് ഔട്ട് ചെയ്യാമെന്നാണ് വ്യവസ്ഥ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കേബിളിന് ഗുണനിലവാരമുണ്ടെന്ന് എങ്ങനെയാണ് മുഖ്യമന്ത്രി അളന്നത്. പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ വിമർശിക്കുന്നു, ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് മറ്റ് കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
 

Share this story