എഐ ക്യാമറ വിവാദം: കെൽട്രോണിൽ നിന്നും കരാർ വിവരങ്ങൾ തേടി വിജിലൻസ്

ai

എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്. മോട്ടോർ വാഹനവകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്. എഐ ക്യാമറകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് സർക്കാർ ഉദ്ഘാടനം നടത്തിയത്

എഐ ക്യാമറ ഇടപാട് അടക്കം അഞ്ച് കാര്യങ്ങളിൽ അന്വേഷണത്തിന് മാർച്ചിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. മുൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരായ പരാതിയിലാണ് എഐ ക്യാമറകളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്. ഗതാഗത വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയെ കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം.
 

Share this story