എഐ ക്യാമറ ഇടപാട്: കൂടുതൽ രേഖകൾ കെൽട്രോൺ പുറത്തുവിട്ടു

ai

എഐ ക്യാമറ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ. ടെൻഡർ ഇവാലുവേഷൻ റിപ്പോർട്ടും ഉപകരാർ കമ്പനികളുടെ വിശദാംശങ്ങളും കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയയും ട്രോയ്‌സും പ്രധാന പദ്ധതി നിർവഹണ സഹായികളെന്ന് എസ്ആർഐടി. ടെൻഡർ ഇവാലുവേഷനിൽ 100ൽ 95 മാർക്കാണ് എസ്ആർഐടിക്ക് നൽകിയത്.

ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോണിന്റെ ആദ്യ വാദം. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ച് എസ്ആർഐടി കെൽട്രോണിനെ അറിയിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
 

Share this story