എഐ ക്യാമറ: കെൽട്രോണിന് ആദ്യ ഗഡു നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി
Sep 18, 2023, 14:44 IST

എഐ ക്യാമറയിൽ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതിയുടെ അനുമതി. ആദ്യ ഗഡുവായ 11.75 കോടി രൂപ കെൽട്രോണിന് നൽകാനാണ് സർക്കാരിന് അനുമതി നൽകിയത്. ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ജൂൺ 23 മുതൽ എഐ ക്യാമറ പ്രവർത്തനം ആരംഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. അഴിമതി ആരോപണം ഉയർന്നതോടെയാണ് കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്.