എഐ ക്യാമറ: പ്രതിപക്ഷ നേതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

high court

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകിയേക്കും. ഹർജിക്കാർ അവരുടെ അഴിമതി വിരുദ്ധപശ്ചാത്തലം അറിയിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അഴിമതി വിരുദ്ധ പശ്ചാത്തലം വ്യക്തമാക്കി നേരത്തെ വിഡി സതീശനും രമേശ് ചെന്നിത്തലയും സത്യവാങ്മൂലം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കോടതിയെ അറിയിക്കാതെയും അനുമതി തേടാതെയും കരാറുകാർക്ക് പണം നൽകരുതെന്നാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നേരത്തെ നിർദേശിച്ചിരുന്നത്. ഈ ഇടക്കാല ഉത്തരവ് ഇപ്പോഴും തുടരുകയാണ്. സത്യവാങ്മൂലം കൂടി പരിഗണിച്ചശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും.

Share this story