എഐ ക്യാമറ: സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

Ai

എഐ ക്യാമറ സ്ഥാപിച്ചതിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. ട്രാഫിക് നിയമലംഘനങ്ങൾ തടയാനുള്ള നൂതന ചുവടുവെയ്പ്പാണ് എഐ ക്യാമറ. ക്യാമറ സ്ഥാപിച്ചതിനെ പ്രതിപക്ഷം പോലും എതിർത്തിട്ടില്ല.

ക്യാമറയും മറ്റു അനുബന്ധ ഘടകങ്ങളും വാങ്ങിയതിലെ സുതാര്യതയും അഴിമതിയുമാണ് ഉയർന്നുവന്ന ആരോപണങ്ങളെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യകാരണങ്ങളാൽ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രണ്ടുപേരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അത്തരത്തിൽ യാതൊരുവിധ ഒഴിവും ആർക്കും നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.

Share this story