എഐ ക്യാമറ: പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് കോടതിക്ക് ബോധ്യമായെന്ന് ഗതാഗത മന്ത്രി
Jun 20, 2023, 17:10 IST

എഐ ക്യാമറക്കെതിരായ ഹർജിയിൽ ഹൈക്കോടതി എതിർ ഭാഗത്തെ കേട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ പ്രവർത്തനം നിർത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാർ ഒരു രൂപ പോലും കരാർ നൽകിയിട്ടില്ല. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നുവെങ്കിൽ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിർത്തി വെക്കാൻ കോടതി ഇന്ന് തന്നെ ഉത്തരവിടുമായിരുന്നു
പ്രഥമദൃഷ്ട്യാ ഹർജിയിൽ ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ലാത്തത് കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാത്തത്. അതുകൊണ്ടാണ് പദ്ധതി നിർത്തിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.