എഐ ക്യാമറ: വിഡി സതീശന്റെയും ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Jun 20, 2023, 08:39 IST

എഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് വി ഭാട്യയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ എഐ ക്യാമറ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു
മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലുള്ള കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എസ് ആർ ഐ ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം, കെൽട്രോണും എസ്ആർഐടിയും തമ്മിലുള്ള കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
എഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്. 692 ക്യാമറകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.