വിമാന നിരക്കുകൾ നിയന്ത്രിക്കണം: കേന്ദ്രത്തിനു മുഖ്യമന്ത്രിയുടെ കത്ത്

CM

തിരുന്തപുരം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്ക് ക​ത്ത​യ​ച്ചു.

ഓ​ണം സീ​സ​ൺ പ്ര​വാ​സി​ക​ൾ ധാ​രാ​ള​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന സ​മ​യ​മാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഈ ​വ​ർ​ധ​ന.

കു​തി​ച്ചു​യ​രു​ന്ന ഫ്ലൈ​റ്റ് നി​ര​ക്ക് കാ​ര​ണം പ​ല​രും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കു​ന്ന സാ​ഹ​ച​ര്യം വ​ന്നി​രി​ക്കു​ന്നു. അ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ഗ​സ്റ്റ് 15 മു​ത​ൽ സെ​പ്തം​ബ​ർ 15 വ​രെ​യു​ള്ള ഒ​രു മാ​സം യു​എ​ഇ​യി​ൽ നി​ന്നും പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Share this story