തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Jul 23, 2023, 17:03 IST

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം-ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. എ സി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.30നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 3.20ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. തകരാർ പരിഹരിച്ച ശേഷം വിമാനം പുറപ്പെടും.