തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ സ്ഥാനം അജിത തങ്കപ്പൻ രാജിവെച്ചു

ajitha

തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ സ്ഥാനം ഒടുവിൽ അജിത തങ്കപ്പൻ രാജിവെച്ചു. ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും കസേരയിൽ നിന്നിറങ്ങാൻ കൂട്ടാക്കാതിരുന്ന അവർ സമ്മർദം രൂക്ഷമായതോടെയാണ് രാജിവെച്ചത്. രാജിക്കത്ത് സെക്രട്ടൻ ഇൻ ചാർജിന് കൈമാറി. വനിതാ സംവരണമായ ചെയർപേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റിരുന്നത്. 

എന്നാൽ മുൻതീരുമാനപ്രകാരം രാജിവെക്കാൻ അജിത തയ്യാറായില്ല. ഇതിനിടെ എൽഡിഎഫും യുഡിഎഫ് വിമതരും ചേർന്ന് ഭരണം അട്ടിമറിക്കാനായി അവിശ്വാസം കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് രാജിവെക്കാൻ അജിത തീരുമാനിച്ചത്.
 

Share this story